FLASH NEWS

FOR EXAM-CONSOLIDATION FORMAT (F1,F2,F3,F4)VIEW DOWNLOADS..........വിദ്യാഭ്യാസ വാര്‍ത്തകള്‍.....

സ്കൂള്‍ വാര്‍ത്തകള്‍

October 2-ഗാന്ധിജയന്തി-ഉപന്യാസ രചന, ഗാന്ധി സ്മൃതി,പരിസര ശുചീകരണം .........സ്കൂള്‍ വാര്‍ത്തകള്‍.....

Monday 1 September 2014



ഡോ.. എസ്‌. രാധാകൃഷ്ണൻ
    ഡോ.. എസ്‌. രാധാകൃഷ്ണൻ 1888 സെപ്റ്റംബർ 5ന് തമിഴ്നാട്ടിലെ തിരുത്തണി എന്ന സ്ഥലത്തുള്ള ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. സർവേപ്പള്ളി വീരസ്വാമിയും, സീതമ്മയുമായിരുന്നു മാതാപിതാക്കൾ.
    തിരുത്താണിയിലുള്ള പ്രൈമറി ബോർഡ് വിദ്യാലയത്തിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ദരിദ്രമായിരുന്നു കുടുംബജീവിതം. എന്നാൽ പഠിക്കാൻ മിടുക്കനായിരുന്ന രാധാകൃഷ്ണന് വിദ്യാഭ്യാസകാലഘട്ടത്തിൽ ധാരാളം സ്കോളർഷിപ്പുകൾ ലഭിച്ചിരുന്നു. മദ്രാസ് സർവ്വകലാശാലയിൽ നിന്നും ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം നേടി
.
    1909 ൽ രാധാകൃഷ്ണൻ മദ്രാസ് പ്രസിഡൻസി കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1918 മൈസൂർ സർവ്വകലാശാലയിൽ പ്രൊഫസറായി ഉദ്യോഗക്കയറ്റം ലഭിക്കുകയുണ്ടായി. 1921 ൽ കൽക്കട്ടാ സർവ്വകലാശാലയിൽ ഫിലോസഫി പ്രൊഫസറായി ചേർന്നു. ഹാർവാർഡ് സർവ്വകലാശാലയിൽ വെച്ചു നടന്ന ഇന്റർനാഷണൽ കോൺഗ്രസ്സ് ഓഫ് ഫിലോസഫി സമ്മേളനത്തിൽ കൽക്കട്ട സർവ്വകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് രാധാകൃഷ്ണനായിരുന്നു.
    1952 ൽ സർവേപള്ളി രാധാകൃഷ്ണൻ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. 1962   മെയ് 13ന് രാധാകൃഷ്ണൻ ഇന്ത്യയുടെ രാഷ്ട്രപതിയായി സ്ഥാനമേറ്റു.

2 comments:

  1. അധ്യാപകദിന സന്ദേശം നന്നായിട്ടൂണ്ട്

    ReplyDelete