FLASH NEWS
സ്കൂള്‍ വാര്‍ത്തകള്‍
Thursday, 25 September 2014
Wednesday, 24 September 2014
Thursday, 18 September 2014
ലോക മുള ദിനം - സപ്തംബര്‍ 18
പുല്ലുവര്‍ഗത്തിലെ രാജാവായ മുളയുടെ ജന്മദേശം ഇന്ത്യയാണ്. ലോകത്തിലാകെ 111 കുടുംബത്തിലായി 1550ഓളം ജാതി മുളകള്‍ ഉണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുള ഉല്പാദിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ചൈനയില്‍ 300 ഓളം ജാതി മുളകള്‍ ഉണ്ട്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുകയും പൂക്കാലം കഴിയുന്നതോടെ നശിക്കുകയും ചെയ്യുന്ന മുളയുടെ ഔഷധഗുണങ്ങള്‍ നിരവധിയാണ്. ഇവയുടെ വേര്, മുട്ട്, തളിരില, മുളയരി എന്നിവ ഔഷധഗുണമുള്ള ഭാഗങ്ങളാണ്.
പാവപ്പെട്ടവന്റെ തടി എന്ന് ഇന്ത്യയും, മനുഷ്യന്റെ സുഹൃത്ത് എന്ന് ചൈനയും, എന്റെ സഹോദരന് എന്ന് വിയറ്റ്നാംകാരും വിശേഷിപ്പിക്കുന്ന മുളയുടെ സംരക്ഷണത്തിനും അതിന്റെ പാരിസ്ഥിതിക സവിശേഷതകള്‍ ജനങ്ങളെ അറിയിക്കാനുമായിട്ടാണ് 2009 ല്‍ തായ്ലന്റില് നടന്ന വേള്‍ഡ് ബാംബൂ കോണ്‍ഗ്രസ്സില്‍ സപ്തംബര്‍ 18 ലോക മുളദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
മറ്റുവൃക്ഷങ്ങളേക്കാള്‍ മുപ്പതു ശതമാനം അധികം ഓക്സിജന്‍ ഉല്പാദിപ്പിക്കുകയും കൂടുതല്‍ കാര്‍ബണ്‍ഡൈഓക്സൈഡിനെ വലിച്ചെടുക്കുകയും ചെയ്യുന്നവയാണിവ. ഭാരക്കുറവ് , വഴക്കം, ബലം എന്നിവയുള്ള മുളകള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും മറ്റും അനുയോജ്യമാണ്.

Wednesday, 17 September 2014
ഓസോണ്‍ ദിനം - സപ്തംബര്‍ 16
(ഓസോണ്‍ കവച സംരക്ഷണം - തുടരട്ടെ ദൗത്യം )
സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളെ ഭൂമിയിലെത്താതെ തടഞ്ഞുനിര്‍ത്തുന്ന ഓസോണ്‍ പാളിയെ കാര്‍ന്നുതിന്നുന്ന ക്ലോറോ ഫ്ലൂറോ കാര്‍ബണുകളെ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നമ്മളെല്ലാം പങ്കാളികളാകേണ്ടതാണ്. ഈ വര്‍ഷത്തെ ഓസോണ്‍ ദിനത്തോടനുബന്ധിച്ച് സ്കൂളില്‍ പോസ്റ്റര്‍ രചനാ മത്സരവും ക്വിസ് മത്സരവും നടന്നു.
1. ഇത്തവണത്തെ ഓസോണ്‍ ദിന സന്ദേശം എന്താണ് ?
ഉ- ഓസോണ്‍ കവച സംരക്ഷണം - തുടരട്ടെ ദൗത്യം
2. സപ്തംബര്‍ 16 ഓസോണ്‍ ദിനമായി ആചരിക്കാനുള്ള കാരണം എന്ത് ?
ഉ- 1987 സപ്തംബര്‍ 16നാണ് മോണ്ട്രിയയില്വച്ച് ഓസോണ്‍ പാളിയെ രക്ഷിക്കാനുള്ള ഉടമ്പടിയില്‍ വിവിധ രാജ്യങ്ങള്‍ ഒപ്പുവച്ചത്.
3. സി.എഫ്.സി ( ക്ലോറോ ഫ്ലൂറോ കാര്ബണുകള് ) കണ്ടുപിടിച്ചത് ആര് ?
ഉ- തോമസ് മിഡ്ഗ്ലേ
4. ഓസോണ്‍ പാളിയുടെ കനം ഏത് യൂണിറ്റിലാണ് പറയുന്നത് ?
ഉ- ഡോബ്സണ്‍
5. ഭൂമിയുടെ കുട എന്നറിയപ്പെടുന്നത് ഏത് ?
ഉ- ഓസോണ്‍ പാളി
6. ഓസോണ്‍ തന്മാത്രയില് എത്ര ഓക്സിജന്‍ ആറ്റങ്ങളുണ്ട് ?
ഉ- മൂന്ന്
7. ഓസോണ്‍ പാളിയെ കണ്ടെത്തിയത് ഏത് വര്‍ഷമാണ് ?
ഉ- 1913
8. സൂര്യപ്രകാശത്തിലെ മാരകമായ ഏത് വികിരണത്തെയാണ് ഓസോണ്‍ കവചം തടഞ്ഞുനിര്‍ത്തുന്നത് ?
ഉ- അള്‍ട്രാവയലറ്റ് രശ്മി
9. ഓസോണ്‍ ദിനാചരണത്തിന് നേതൃത്വം നല്കുന്ന സംഘടന ഏത് ?
ഉ- യു.എന്‍.ഇ.പി (യുണൈറ്റഡ് നേഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാം )
10. ഏത് വാതകത്തിന്റെ ഐസോടോപ്പാണ് ഓസോണ്‍ ?
ഉ- ഓക്സിജന്‍

Saturday, 13 September 2014
അധ്യാപക ദിനാഘോഷം
അടുക്കത്ത്ബയല്‍ ഗവ. യു. പി. സ്കൂളിലെ അധ്യാപക ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം കാസര്‍ഗോഡ് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ. ജി. നാരായണന് നിര്‍വ്വഹിച്ചു. പി. ടി. എ. പ്രസിഡണ്ട് ശ്രീ. ദയാനന്ദ ഷെട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മികച്ച സെന്‍സസ് പ്രവര്‍ത്തനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ സ്കൂളിലെ അധ്യാപകരായ ശ്രീ. ജഗദീഷ്, ശ്രീ. ജയദേവന് തുടങ്ങിയവരെ പി. ടി. എ യുടെ ഉപഹാരം നല്കി ആദരിച്ചു. തുടര്‍ന്ന് സ്കൂളിലെ മുഴുവന്‍ അധ്യാപകരെയും പൂച്ചെണ്ട് നല്കി ആദരിച്ചു. ചടങ്ങില്‍ എസ്. എം. സി. ചെയര്മാന് ശ്രീ. എ. ടി. നായ്ക്, ശ്രീ. ജഗദീഷ്, ശ്രീ. ജയദേവന് തുടങ്ങിയവര്‍ സംസാരിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. സരോജിനി ടീച്ചര്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീ. മഹേശന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് അധ്യാപകര്‍ക്കായി വിവിധ കലാ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
ഓണാഘോഷം
ഗവ. യു. പി. സ്കൂള്‍ അടുക്കത്ത്ബയലില്‍ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു . പി. ടി. എ. പ്രസിഡണ്ട് ശ്രീ. ദയാനന്ദ ഷെട്ടിയുടെ അധ്യക്ഷതയില്‍ ശ്രീ. ജി. നാരായണന് ( വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് , കാസര്‍ഗോഡ് നഗരസഭ ) പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ എസ്. എം. സി. ചെയര്മാന് ശ്രീ. എ. ടി. നായ്ക്, എം. പി. ടി. എ. പ്രസിഡണ്ട് ശ്രീമതി. ശൈലജ , ശ്രീ. രാജേശ്വര . സി. എച്ച് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. സരോജിനി ടീച്ചര്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീ. മഹേശന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാ-കായിക മത്സരങ്ങള്‍ നടന്നു. ഉച്ചയ്ക് കുട്ടികള്‍ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ നല്കി. കാസര്‍ഗോഡ് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ശ്രീ. ജി. നാരായണന്, ശ്രീ. അബ്ബാസ് ബീഗം, കാസര്‍ഗോഡ് നഗരസഭ ഉദ്യോഗസ്ഥര്‍, പി.ടി.എ. കമ്മിറ്റി അംഗങ്ങള്‍, രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.Monday, 1 September 2014
ഡോ.. എസ്. രാധാകൃഷ്ണൻ
ഡോ.. എസ്. രാധാകൃഷ്ണൻ 1888 സെപ്റ്റംബർ
5ന് തമിഴ്നാട്ടിലെ തിരുത്തണി എന്ന സ്ഥലത്തുള്ള
ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. സർവേപ്പള്ളി വീരസ്വാമിയും, സീതമ്മയുമായിരുന്നു
മാതാപിതാക്കൾ.
തിരുത്താണിയിലുള്ള പ്രൈമറി ബോർഡ്
വിദ്യാലയത്തിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ദരിദ്രമായിരുന്നു
കുടുംബജീവിതം. എന്നാൽ പഠിക്കാൻ മിടുക്കനായിരുന്ന രാധാകൃഷ്ണന് വിദ്യാഭ്യാസകാലഘട്ടത്തിൽ
ധാരാളം സ്കോളർഷിപ്പുകൾ
ലഭിച്ചിരുന്നു. മദ്രാസ് സർവ്വകലാശാലയിൽ
നിന്നും ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം നേടി
Subscribe to:
Posts (Atom)