FLASH NEWS

FOR EXAM-CONSOLIDATION FORMAT (F1,F2,F3,F4)VIEW DOWNLOADS..........വിദ്യാഭ്യാസ വാര്‍ത്തകള്‍.....

സ്കൂള്‍ വാര്‍ത്തകള്‍

October 2-ഗാന്ധിജയന്തി-ഉപന്യാസ രചന, ഗാന്ധി സ്മൃതി,പരിസര ശുചീകരണം .........സ്കൂള്‍ വാര്‍ത്തകള്‍.....

Monday 18 August 2014

സ്വാതന്ത്ര്യദിനാഘോഷം


     ഗവ. യു. പി. സ്കൂള്‍ അടുക്കത്ത്ബയലിലെ സ്വാതന്ത്ര്യദിനം  വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. രാവിലെ 9.30 ന് പി.ടി.എ. പ്രസിഡണ്ട് ശ്രീ. ദയാനന്ദ ഷെട്ടി പതാക ഉയര്‍ത്തി. ഹെഡ്‌മിസ്ട്രസ് ശ്രീമതി. സരോജിനി ടീച്ചര്‍ , എസ്.എം. സി. ചെയര്‍മാന്‍ ശ്രീ. എ. ടി. നായ്ക് ,മദര്‍ പി.ടി.എ. പ്രസിഡണ്ട് ശ്രീമതി. ശൈലജ, ശ്രീ. രാജേശ്വര മാസ്റ്റര്‍ ,ശ്രീമതി. സുജ ടീച്ചര്‍ തുടങ്ങിയവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. തുടര്‍ന്ന് കുട്ടികളുടെ വിവിധ പരിപാടികള്‍ നടന്നു. സ്റ്റാഫ് സെക്രട്ടറി. ശ്രീ. മഹേശന്‍ മാസ്റ്റര്‍ നന്ദി പറ‍ഞ്ഞു.

Friday 15 August 2014

മികച്ച സെന്‍സസ് പ്രവര്‍ത്തനത്തിനുള്ള രാഷ്ട്രപതിയുടെ സില്‍വര്‍ മെഡലും സര്‍ട്ടിഫിക്കറ്റും ബഹുമാനപ്പെട്ട കൃഷി വകുപ്പുമന്ത്രി ശ്രീ. കെ.പി. മോഹനനില്‍ നിന്നും ഗവ. യു.പി. സ്കൂള്‍ അടുക്കത്ത്ബയലിലെ അധ്യാപകരായ എ. ജയദേവനും, സി.കെ. ജഗദീഷും ഏറ്റുവാങ്ങുന്നു.

Thursday 14 August 2014



സ്വാതന്ത്ര്യദിനാശംസകള്‍



     ഏവര്‍ക്കും ഗവ. യു. പി. സ്കൂള്‍ അടുക്കത്ത്ബയലിന്റെ സ്വാതന്ത്ര്യദിനാശംസകള്‍




Friday 8 August 2014



പി.ടി.എ ജനറല്‍ ബോഡി


      ഗവ. യു.പി. സ്കൂള്‍ അടുക്കത്ത്ബയലിലെ 2014-15 അധ്യയന വര്‍ഷത്തെ പി.ടി.എ ജനറല്‍ ബോഡി 08.08.2014 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് നടന്നു. സ്കൂള്‍ ഹെഡ്‌മിസ്ട്രസ് ശ്രീമതി. സരോജിനി ടീച്ചര്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവു-ചെലവ് കണക്കുകളും അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡണ്ടായി ശ്രീ. ദയാനന്ദ ഷെട്ടിയെയും, എസ്. എം. സി. ചെയര്‍മാനായി ശ്രീ. എ.ടി. നായ്കിനെയും യോഗം  തെരഞ്ഞെടുത്തു.
 

സാക്ഷരം

        (ഭാഷയിലെ അടിസ്ഥാന ശേഷികള്‍ നേടുന്നതില്‍ പ്രയാസം     
 നേരിടുന്ന കുട്ടികള്‍ക്കുള്ള പ്രത്യേക പഠനപ്രവര്‍ത്തന പദ്ധതി)

  ഗവ. യു.പി. സ്കൂള്‍ അടുക്കത്ത്ബയലിലെ സാക്ഷരം പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ. വൈസ്‌പ്രസിഡണ്ട് ശ്രീ. എ.എ. ജലീലീന്റെ അദ്ധ്യക്ഷതയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. അനിത ആര്‍. നായ്ക് നിര്‍വ്വഹിച്ചു. ചടങ്ങില്‍ സ്കൂള്‍ പ്രധാനാധ്യാപിക ശ്രീമതി. സരോജിനി. കെ സ്വാഗതവും എസ്.ആര്‍.ജി. കണ്‍വീനര്‍ ശ്രീമതി. ശൈലജ. എം.വി നന്ദിയും പറഞ്ഞു. എസ്.എം.സി. ചെയര്‍മാന്‍ ശ്രീ. എ.ടി. നായ്ക് , ശ്രീ. ചന്ദ്രശേഖരന്‍ മാസ്റ്റര്‍, ശ്രീ. രാജേശ്വര മാസ്റ്റര്‍ തുട‍ങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


 

Wednesday 6 August 2014


'ഗസ്സയുടെ കണ്ണുനീര്‍' - സിനിമാ പ്രദര്‍ശനം
    
     ഗവ. യു.പി. സ്കൂള്‍ അടുക്കത്ത്‌ബയലിലെ  സാമൂഹ്യ ശാസ്ത്ര  ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമാദിനത്തില്‍ Vibeke Lokkeberg ന്റെ 'ഗസ്സയുടെ കണ്ണുനീര്‍'-എന്ന സിനിമ പ്രദര്‍ശിപ്പിച്ചു.   യുദ്ധ വിരുദ്ധ ചിന്തകള്‍ കുട്ടികളിലേക്ക് എത്തിക്കുന്നതിന് ഇതിലൂടെ സാധിച്ചു. സിനിമയില്‍ നിന്നുള്ള ആശയം ഉള്‍പ്പെടുത്തി പോസ്‌റ്റര്‍ നിര്‍മ്മാണം, ഉപന്യാസ രചന, ചാര്‍ട്ട് നിര്‍മ്മാണം എന്നീ മത്സരങ്ങള്‍ നടന്നു.
     സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അംഗങ്ങളായ  സുജ ടീച്ചര്‍,സുബ്രഹ്മണ്യന്‍ മാസ്റ്റര്‍, ചന്ദ്രന്‍ മാസ്റ്റര്‍, പത്മനാഭ നായക് മാസ്റ്റര്‍,  ശാന്ത ടീച്ചര്‍, ഷേര്‍ലി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tuesday 5 August 2014

ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര – ഗണിത ക്ലബ്ബുകളുടെ ഉദ്‌ഘാടനം

    
     ഗവ. യു.പി. സ്കൂള്‍ അടുക്കത്ത്‌ബയലിലെ ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര – ഗണിത ക്ലബ്ബുകളുടെ ഉദ്‌ഘാടനം ജി. എച്ച്. എസ്. എസ് കുമ്പളയിലെ അധ്യാപകനായ ശ്രീ.ഉണ്ണിക്കൃഷ്ണന്‍ മാസ്‌റ്റര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സ്കൂള്‍ ഹെഡ്‌മിസ്ട്രസ് ശ്രീമതി. സരോജിനി  ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ശ്രീ. സുബ്രഹ്മണ്യന്‍  മാസ്‌റ്റര്‍ സ്വാഗതവും ഗണിത ക്ലബ്ബ് കണ്‍വീനര്‍ ശ്രീമതി. ശാന്ത ടീച്ചര്‍ നന്ദിയും പറഞ്ഞു. സ്‌റ്റാഫ് സെക്രട്ടറി ശ്രീ. മഹേശന്‍ മാസ്‌റ്റര്‍ , ശ്രീ. പത്‌മനാഭ നായക് മാസ്‌റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
     തുടര്‍ന്ന് ശ്രീ.ഉണ്ണിക്കൃഷ്ണന്‍ മാസ്‌റ്റര്‍ അവതരിപ്പിച്ച പ്രവര്‍ത്തനാധിഷ്ഠിത ഗണിത ക്ലാസ്  കുട്ടികള്‍ക്ക് ഏറെ രസകരമായ ഒരു അനുഭവമായിരുന്നു.