FLASH NEWS

FOR EXAM-CONSOLIDATION FORMAT (F1,F2,F3,F4)VIEW DOWNLOADS..........വിദ്യാഭ്യാസ വാര്‍ത്തകള്‍.....

സ്കൂള്‍ വാര്‍ത്തകള്‍

October 2-ഗാന്ധിജയന്തി-ഉപന്യാസ രചന, ഗാന്ധി സ്മൃതി,പരിസര ശുചീകരണം .........സ്കൂള്‍ വാര്‍ത്തകള്‍.....

Thursday, 9 October 2014





'പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ് '- പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച പേപ്പര്‍ ബാഗുകള്‍ ഹെല്‍ത്ത്ക്ലബ്ബ് കണ്‍വീനര്‍ ശ്രീ. ഗണേഷ് മാസ്റ്ററില്‍ നിന്നും ഹെഡ്‌മിസ്‌ട്രസ് ശ്രീമതി. സരോജിനി ടീച്ചര്‍ ഏറ്റുവാങ്ങുന്നു.

Thursday, 25 September 2014



സ്കൂള്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ

Wednesday, 24 September 2014

അഭിനന്ദനങ്ങള്‍


ചൊവ്വാദൗത്യം വിജയിപ്പിച്ച ഐ.എസ്.ആര്‍.ഒ യിലെ ശാസ്ത്രജ്ഞര്‍ക്ക് ഗവ.യു.പി.സ്കൂള്‍ അടുക്കത്ത്ബയലിന്റെ അഭിനന്ദനങ്ങള്‍





                                                         അഭിനന്ദനങ്ങള്‍

കാസര്‍ഗോഡ് സബ്‌ജില്ലാതല ഗണിത ക്വിസ് മത്സരത്തില്‍ (എല്‍.പി വിഭാഗം) രണ്ടാംസ്ഥാനം നേടിയ അഭിരാമിന് ഒരായിരം അഭിനന്ദനങ്ങള്‍

Thursday, 18 September 2014

ലോക മുള ദിനം - സപ്തംബര്‍ 18

     പുല്ലുവര്‍ഗത്തിലെ രാജാവായ മുളയുടെ ജന്മദേശം ഇന്ത്യയാണ്. ലോകത്തിലാകെ 111 കുടുംബത്തിലായി 1550ഓളം ജാതി മുളകള്‍ ഉണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുള ഉല്പാദിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ചൈനയില്‍ 300 ഓളം ജാതി മുളകള്‍ ഉണ്ട്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുകയും പൂക്കാലം കഴിയുന്നതോടെ നശിക്കുകയും ചെയ്യുന്ന മുളയുടെ ഔഷധഗുണങ്ങള്‍ നിരവധിയാണ്. ഇവയുടെ വേര്, മുട്ട്, തളിരില, മുളയരി എന്നിവ ഔഷധഗുണമുള്ള ഭാഗങ്ങളാണ്.
     പാവപ്പെട്ടവന്റെ തടി എന്ന് ഇന്ത്യയും, മനുഷ്യന്റെ സുഹൃത്ത് എന്ന് ചൈനയും, എന്റെ സഹോദരന്‍ എന്ന് വിയറ്റ്നാംകാരും വിശേഷിപ്പിക്കുന്ന മുളയുടെ സംരക്ഷണത്തിനും അതിന്റെ പാരിസ്ഥിതിക സവിശേഷതകള്‍ ജനങ്ങളെ അറിയിക്കാനുമായിട്ടാണ് 2009 ല്‍ തായ്‌ലന്റില്‍ നടന്ന വേള്‍ഡ് ബാംബൂ കോണ്‍ഗ്രസ്സില്‍ സപ്തംബര്‍ 18 ലോക മുളദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
     മറ്റുവൃക്ഷങ്ങളേക്കാള്‍ മുപ്പതു ശതമാനം അധികം ഓക്സിജന്‍ ഉല്പാദിപ്പിക്കുകയും കൂടുതല്‍ കാര്‍ബണ്‍ഡൈഓക്സൈഡിനെ വലിച്ചെടുക്കുകയും ചെയ്യുന്നവയാണിവ. ഭാരക്കുറവ് , വഴക്കം, ബലം എന്നിവയുള്ള മുളകള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും മറ്റും അനുയോജ്യമാണ്.

Wednesday, 17 September 2014

ഓസോണ്‍ ദിനം - സപ്തംബര്‍ 16

                                (ഓസോണ്‍ കവച സംരക്ഷണം - തുടരട്ടെ ദൗത്യം )

     സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളെ ഭൂമിയിലെത്താതെ തട‍ഞ്ഞുനിര്‍ത്തുന്ന ഓസോണ്‍ പാളിയെ കാര്‍ന്നുതിന്നുന്ന ക്ലോറോ ഫ്ലൂറോ കാര്‍ബണുകളെ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നമ്മളെല്ലാം പങ്കാളികളാകേണ്ടതാണ്. ഈ വര്‍ഷത്തെ ഓസോണ്‍ ദിനത്തോടനുബന്ധിച്ച് സ്കൂളില്‍ പോസ്റ്റര്‍ രചനാ മത്സരവും ക്വിസ് മത്സരവും നടന്നു.

1. ഇത്തവണത്തെ ഓസോണ്‍ ദിന സന്ദേശം എന്താണ് ?
    ഉ- ഓസോണ്‍ കവച സംരക്ഷണം - തുടരട്ടെ ദൗത്യം
2. സപ്തംബര്‍ 16 ഓസോണ്‍ ദിനമായി ആചരിക്കാനുള്ള കാരണം എന്ത് ?
    ഉ- 1987 സപ്തംബര്‍ 16നാണ് മോണ്‍ട്രിയയില്‍വച്ച് ഓസോണ്‍ പാളിയെ      രക്ഷിക്കാനുള്ള ഉടമ്പടിയില്‍ വിവിധ രാജ്യങ്ങള്‍ ഒപ്പുവച്ചത്.
3. സി.എഫ്.സി ( ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍ ) കണ്ടുപിടിച്ചത് ആര് ?
    ഉ- തോമസ് മിഡ്‌ഗ്‌ലേ
4. ഓസോണ്‍ പാളിയുടെ കനം ഏത് യൂണിറ്റിലാണ് പറയുന്നത് ?
    ഉ- ഡോബ്‌സണ്‍
5. ഭൂമിയുടെ കുട എന്നറിയപ്പെടുന്നത് ഏത് ?
    ഉ- ഓസോണ്‍ പാളി
6. ഓസോണ്‍ തന്മാത്രയില്‍ എത്ര ഓക്സിജന്‍ ആറ്റങ്ങളുണ്ട് ?
    ഉ- മൂന്ന്
7. ഓസോണ്‍ പാളിയെ കണ്ടെത്തിയത് ഏത് വര്‍ഷമാണ് ?
    ഉ- 1913
8. സൂര്യപ്രകാശത്തിലെ മാരകമായ ഏത് വികിരണത്തെയാണ് ഓസോണ്‍ കവചം തടഞ്ഞുനിര്‍ത്തുന്നത് ?
    ഉ- അള്‍ട്രാവയലറ്റ് രശ്മി
9. ഓസോണ്‍ ദിനാചരണത്തിന് നേതൃത്വം നല്‍കുന്ന സംഘടന ഏത് ?
    ഉ- യു.എന്‍.ഇ.പി (യുണൈറ്റഡ് നേഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാം )
10. ഏത് വാതകത്തിന്റെ ഐസോടോപ്പാണ് ഓസോണ്‍ ?
    ഉ- ഓക്സിജന്‍

Saturday, 13 September 2014

അധ്യാപക ദിനാഘോഷം

     അടുക്കത്ത്ബയല്‍ ഗവ. യു. പി. സ്കൂളിലെ അധ്യാപക ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം കാസര്‍ഗോഡ് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ജി. നാരായണന്‍ നിര്‍വ്വഹിച്ചു. പി. ടി. എ. പ്രസിഡണ്ട് ശ്രീ. ദയാനന്ദ ഷെട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മികച്ച സെന്‍സസ് പ്രവര്‍ത്തനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ സ്കൂളിലെ അധ്യാപകരായ ശ്രീ. ജഗദീഷ്, ശ്രീ. ജയദേവന്‍ തുടങ്ങിയവരെ       പി. ടി. എ യുടെ ഉപഹാരം നല്കി ആദരിച്ചു. തുടര്‍ന്ന് സ്കൂളിലെ മുഴുവന്‍ അധ്യാപകരെയും പൂച്ചെണ്ട് നല്കി ആദരിച്ചു.  ചടങ്ങില്‍ എസ്. എം. സി. ചെയര്‍മാന്‍ ശ്രീ. എ. ടി. നായ്ക്, ശ്രീ. ജഗദീഷ്, ശ്രീ. ജയദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്കൂള്‍ ഹെഡ്‌മിസ്‌ട്രസ് ശ്രീമതി. സരോജിനി ടീച്ചര്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീ. മഹേശന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് അധ്യാപകര്‍ക്കായി വിവിധ കലാ മത്സരങ്ങള്‍ സംഘടിപ്പിച്ചു.

ഓണാഘോഷം        

 ഗവ. യു. പി. സ്കൂള്‍ അടുക്കത്ത്ബയലില്‍ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു . പി. ടി. എ. പ്രസിഡണ്ട് ശ്രീ. ദയാനന്ദ ഷെട്ടിയുടെ അധ്യക്ഷതയില്‍ ശ്രീ. ജി. നാരായണന്‍ ( വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ , കാസര്‍ഗോഡ് നഗരസഭ ) പരിപാടികളുടെ ഉദ്ഘാടനം  നിര്‍വ്വഹിച്ചു. ചടങ്ങില്‍ എസ്. എം. സി. ചെയര്‍മാന്‍ ശ്രീ. എ. ടി. നായ്ക്,  എം. പി. ടി. എ. പ്രസിഡണ്ട് ശ്രീമതി. ശൈലജ , ശ്രീ. രാജേശ്വര . സി. എച്ച് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്കൂള്‍ ഹെഡ്‌മിസ്‌ട്രസ് ശ്രീമതി. സരോജിനി ടീച്ചര്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീ. മഹേശന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാ-കായിക മത്സരങ്ങള്‍ നടന്നു.  ഉച്ചയ്ക് കുട്ടികള്‍ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ നല്‍കി. കാസര്‍ഗോഡ് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശ്രീ. ജി. നാരായണന്‍, ശ്രീ. അബ്ബാസ് ബീഗം, കാസര്‍ഗോഡ് നഗരസഭ ഉദ്യോഗസ്ഥര്‍,  പി.ടി.എ. കമ്മിറ്റി അംഗങ്ങള്‍, രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍  സംബന്ധിച്ചു.

Monday, 1 September 2014




ഡോ.. എസ്‌. രാധാകൃഷ്ണൻ
    ഡോ.. എസ്‌. രാധാകൃഷ്ണൻ 1888 സെപ്റ്റംബർ 5ന് തമിഴ്നാട്ടിലെ തിരുത്തണി എന്ന സ്ഥലത്തുള്ള ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. സർവേപ്പള്ളി വീരസ്വാമിയും, സീതമ്മയുമായിരുന്നു മാതാപിതാക്കൾ.
    തിരുത്താണിയിലുള്ള പ്രൈമറി ബോർഡ് വിദ്യാലയത്തിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ദരിദ്രമായിരുന്നു കുടുംബജീവിതം. എന്നാൽ പഠിക്കാൻ മിടുക്കനായിരുന്ന രാധാകൃഷ്ണന് വിദ്യാഭ്യാസകാലഘട്ടത്തിൽ ധാരാളം സ്കോളർഷിപ്പുകൾ ലഭിച്ചിരുന്നു. മദ്രാസ് സർവ്വകലാശാലയിൽ നിന്നും ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം നേടി

Monday, 18 August 2014

സ്വാതന്ത്ര്യദിനാഘോഷം


     ഗവ. യു. പി. സ്കൂള്‍ അടുക്കത്ത്ബയലിലെ സ്വാതന്ത്ര്യദിനം  വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. രാവിലെ 9.30 ന് പി.ടി.എ. പ്രസിഡണ്ട് ശ്രീ. ദയാനന്ദ ഷെട്ടി പതാക ഉയര്‍ത്തി. ഹെഡ്‌മിസ്ട്രസ് ശ്രീമതി. സരോജിനി ടീച്ചര്‍ , എസ്.എം. സി. ചെയര്‍മാന്‍ ശ്രീ. എ. ടി. നായ്ക് ,മദര്‍ പി.ടി.എ. പ്രസിഡണ്ട് ശ്രീമതി. ശൈലജ, ശ്രീ. രാജേശ്വര മാസ്റ്റര്‍ ,ശ്രീമതി. സുജ ടീച്ചര്‍ തുടങ്ങിയവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. തുടര്‍ന്ന് കുട്ടികളുടെ വിവിധ പരിപാടികള്‍ നടന്നു. സ്റ്റാഫ് സെക്രട്ടറി. ശ്രീ. മഹേശന്‍ മാസ്റ്റര്‍ നന്ദി പറ‍ഞ്ഞു.

Friday, 15 August 2014

മികച്ച സെന്‍സസ് പ്രവര്‍ത്തനത്തിനുള്ള രാഷ്ട്രപതിയുടെ സില്‍വര്‍ മെഡലും സര്‍ട്ടിഫിക്കറ്റും ബഹുമാനപ്പെട്ട കൃഷി വകുപ്പുമന്ത്രി ശ്രീ. കെ.പി. മോഹനനില്‍ നിന്നും ഗവ. യു.പി. സ്കൂള്‍ അടുക്കത്ത്ബയലിലെ അധ്യാപകരായ എ. ജയദേവനും, സി.കെ. ജഗദീഷും ഏറ്റുവാങ്ങുന്നു.

Thursday, 14 August 2014



സ്വാതന്ത്ര്യദിനാശംസകള്‍



     ഏവര്‍ക്കും ഗവ. യു. പി. സ്കൂള്‍ അടുക്കത്ത്ബയലിന്റെ സ്വാതന്ത്ര്യദിനാശംസകള്‍




Friday, 8 August 2014



പി.ടി.എ ജനറല്‍ ബോഡി


      ഗവ. യു.പി. സ്കൂള്‍ അടുക്കത്ത്ബയലിലെ 2014-15 അധ്യയന വര്‍ഷത്തെ പി.ടി.എ ജനറല്‍ ബോഡി 08.08.2014 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് നടന്നു. സ്കൂള്‍ ഹെഡ്‌മിസ്ട്രസ് ശ്രീമതി. സരോജിനി ടീച്ചര്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവു-ചെലവ് കണക്കുകളും അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡണ്ടായി ശ്രീ. ദയാനന്ദ ഷെട്ടിയെയും, എസ്. എം. സി. ചെയര്‍മാനായി ശ്രീ. എ.ടി. നായ്കിനെയും യോഗം  തെരഞ്ഞെടുത്തു.
 

സാക്ഷരം

        (ഭാഷയിലെ അടിസ്ഥാന ശേഷികള്‍ നേടുന്നതില്‍ പ്രയാസം     
 നേരിടുന്ന കുട്ടികള്‍ക്കുള്ള പ്രത്യേക പഠനപ്രവര്‍ത്തന പദ്ധതി)

  ഗവ. യു.പി. സ്കൂള്‍ അടുക്കത്ത്ബയലിലെ സാക്ഷരം പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ. വൈസ്‌പ്രസിഡണ്ട് ശ്രീ. എ.എ. ജലീലീന്റെ അദ്ധ്യക്ഷതയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. അനിത ആര്‍. നായ്ക് നിര്‍വ്വഹിച്ചു. ചടങ്ങില്‍ സ്കൂള്‍ പ്രധാനാധ്യാപിക ശ്രീമതി. സരോജിനി. കെ സ്വാഗതവും എസ്.ആര്‍.ജി. കണ്‍വീനര്‍ ശ്രീമതി. ശൈലജ. എം.വി നന്ദിയും പറഞ്ഞു. എസ്.എം.സി. ചെയര്‍മാന്‍ ശ്രീ. എ.ടി. നായ്ക് , ശ്രീ. ചന്ദ്രശേഖരന്‍ മാസ്റ്റര്‍, ശ്രീ. രാജേശ്വര മാസ്റ്റര്‍ തുട‍ങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


 

Wednesday, 6 August 2014


'ഗസ്സയുടെ കണ്ണുനീര്‍' - സിനിമാ പ്രദര്‍ശനം
    
     ഗവ. യു.പി. സ്കൂള്‍ അടുക്കത്ത്‌ബയലിലെ  സാമൂഹ്യ ശാസ്ത്ര  ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമാദിനത്തില്‍ Vibeke Lokkeberg ന്റെ 'ഗസ്സയുടെ കണ്ണുനീര്‍'-എന്ന സിനിമ പ്രദര്‍ശിപ്പിച്ചു.   യുദ്ധ വിരുദ്ധ ചിന്തകള്‍ കുട്ടികളിലേക്ക് എത്തിക്കുന്നതിന് ഇതിലൂടെ സാധിച്ചു. സിനിമയില്‍ നിന്നുള്ള ആശയം ഉള്‍പ്പെടുത്തി പോസ്‌റ്റര്‍ നിര്‍മ്മാണം, ഉപന്യാസ രചന, ചാര്‍ട്ട് നിര്‍മ്മാണം എന്നീ മത്സരങ്ങള്‍ നടന്നു.
     സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അംഗങ്ങളായ  സുജ ടീച്ചര്‍,സുബ്രഹ്മണ്യന്‍ മാസ്റ്റര്‍, ചന്ദ്രന്‍ മാസ്റ്റര്‍, പത്മനാഭ നായക് മാസ്റ്റര്‍,  ശാന്ത ടീച്ചര്‍, ഷേര്‍ലി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tuesday, 5 August 2014

ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര – ഗണിത ക്ലബ്ബുകളുടെ ഉദ്‌ഘാടനം

    
     ഗവ. യു.പി. സ്കൂള്‍ അടുക്കത്ത്‌ബയലിലെ ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര – ഗണിത ക്ലബ്ബുകളുടെ ഉദ്‌ഘാടനം ജി. എച്ച്. എസ്. എസ് കുമ്പളയിലെ അധ്യാപകനായ ശ്രീ.ഉണ്ണിക്കൃഷ്ണന്‍ മാസ്‌റ്റര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സ്കൂള്‍ ഹെഡ്‌മിസ്ട്രസ് ശ്രീമതി. സരോജിനി  ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ശ്രീ. സുബ്രഹ്മണ്യന്‍  മാസ്‌റ്റര്‍ സ്വാഗതവും ഗണിത ക്ലബ്ബ് കണ്‍വീനര്‍ ശ്രീമതി. ശാന്ത ടീച്ചര്‍ നന്ദിയും പറഞ്ഞു. സ്‌റ്റാഫ് സെക്രട്ടറി ശ്രീ. മഹേശന്‍ മാസ്‌റ്റര്‍ , ശ്രീ. പത്‌മനാഭ നായക് മാസ്‌റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
     തുടര്‍ന്ന് ശ്രീ.ഉണ്ണിക്കൃഷ്ണന്‍ മാസ്‌റ്റര്‍ അവതരിപ്പിച്ച പ്രവര്‍ത്തനാധിഷ്ഠിത ഗണിത ക്ലാസ്  കുട്ടികള്‍ക്ക് ഏറെ രസകരമായ ഒരു അനുഭവമായിരുന്നു.

Wednesday, 30 July 2014

ചന്ദ്രനെക്കുറിച്ച് അറിയേണ്ടതെല്ലാം .


           ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ. ഭൂമിയിൽ നിന്ന്‌ ശരാശരി 3,84,403കിലോമീറ്റർ ദൂരെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്‌; ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ഈ ദൂരം. ഭൂമിയും ചന്ദ്രനുമടങ്ങുന്ന വ്യൂഹത്തിന്റെ പിണ്ഡ കേന്ദ്രം ഭൂമിയുടെ വ്യാസാർദ്ധത്തിന്റെ ഏകദേശം നാലിലൊന്നു വരുന്ന 1,700 കി.മീ ആഴത്തിൽ ഭൂമിയുടെ ഉപരിതലത്തിനു താഴെ സ്ഥിതിചെയ്യുന്നു. ഭൂമിക്ക് ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാൻ ചന്ദ്രന് 27.3 ദിവസങ്ങള്‍ വേണം.
3,474 കി.മീ. ആണ് ചന്ദ്രന്റെ വ്യാസം, ഇത് ഭൂമിയുടെ വ്യാസത്തിൽ നാലിലൊന്നിനെക്കാൾ അല്പം കൂടുതലാണ്. അതിനാൽ തന്നെ ചന്ദ്രന്റെ ഉപരിതല വിസ്തീർണ്ണം ഭൂമിയുടേതിന്റെ പത്തിലൊന്നിലും കുറവാണ് (ഇത് ഏകദേശം ഭൂമിയുടെ കരഭാഗങ്ങളുടെ മൊത്തം വിസ്തീർണ്ണത്തിന്റെ നാലിലൊന്ന് വരും - റഷ്യ, കാനഡ, അമേരിക്കൻ ഐക്യനാടുകൾ എന്നിവ ചേർന്നാലുള്ളത്ര വിസ്തീർണ്ണം). ഉപരിതലത്തിലെ ഗുരുത്വാകർഷണശക്തി ഭൂമിയുടെ ഉപരിതലത്തിൽ അനുഭവപ്പെടുന്നതിന്റെ പതിനേഴ് ശതമാനമാണ്. ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താൻ ഏകദേശം 1.3 സെക്കന്റുകൾ എടുക്കുന്നു. സൗരയൂഥത്തിലെ 8 ഗ്രഹങ്ങളുടെ സ്വാഭാവിക ഉപഗ്രഹങ്ങളിൽ വലിപ്പം കൊണ്ട്‌ ചന്ദ്രൻ അഞ്ചാം സ്ഥാനത്താണ്‌. ഭാരം കൊണ്ടും വ്യാസം കൊണ്ടും ഈ സ്ഥാനം ചന്ദ്രനു തന്നെ.
ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമിത വസ്തു ലൂണ 2 ആണ്‌. 1959-ൽ ഈ വാഹനം ചന്ദ്രോപരിതലത്തിൽ വന്നിടിച്ച്‌ തകരുകയാണുണ്ടായത്‌. ഇതേ വർഷം തന്നെ മറ്റൊരു മനുഷ്യ നിർമിത ശൂന്യാകാശയാനമായ ലൂണ 3 ചന്ദ്രന്റെ ഭൂമിക്ക്‌ അഭിമുഖമല്ലാത്ത മറുവശത്തിന്റെ ചിത്രം എടുക്കുന്നതിൽ വിജയിച്ചു. വിജയകരവും അപകടരഹിതവുമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ യാനം എന്ന ബഹുമതി 1966-ൽ ചന്ദ്രനിലിറങ്ങിയ ലൂണ 9-ന്‌ അവകാശപ്പെട്ടതാണ്‌. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ആദ്യത്തെ ചന്ദ്രയാത്ര അപ്പോളോ 8 എന്ന യാനം നിർവഹിച്ചെങ്കിലും ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ വിജയകരമായി കാലു കുത്തിയത്‌ 1969-ൽ അപ്പോളോ 11 എന്ന ശൂന്യാകാശയാനത്തിലാണ്‌. ഭൂമിക്ക്‌ പുറത്ത്‌ മനുഷ്യൻ ചെന്നെത്തിയിട്ടുള്ള ഒരേയൊരു ശൂന്യാകാശഗോളം ചന്ദ്രനാണ്‌.

Sunday, 6 July 2014

നാടന്‍ പാട്ടിന്റെ ആവേശത്തിലാറാടി വായനാവാരം സമാപിച്ചു


     ഗവ. യു.പി. സ്കൂള്‍ അടുക്കത്ത്‌ബയലിലെ വിദ്യാരംഗം സാഹിത്യ വേദിയുടെയും വായനാവാരാചരണ സമാപനത്തിന്റെയും ഉദ്‌ഘാടനം 25.06.2014 ന് രാവിലെ 10 ന് മുനിസിപ്പല്‍ വിദ്യാഭ്യാസ സ്ററാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ജി. നാരായണന്‍ നിര്‍വ്വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി. സരോജിനി .കെ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിദ്യാരംഗം കണ്‍വീനര്‍ ശ്രീമതി. ഷേര്‍ലി ഹൈസിന്ത് സ്വാഗതം പറ‍‍‍ഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. അനിതാ നായ്‌ക്ക് , എസ്.എം.സി. ചെയര്‍മാന്‍ ശ്രീ. എ. ടി. നായ്‌ക്ക്, പി.ടി.എ. പ്രസിഡണ്ട് ശ്രീ. കെ. സുരേന്ദ്രന്‍ , ശ്രീ. എം.കെ.സി നായര്‍, ശ്രീ. രാജേശ്വര സി. എച്ച്, ശ്രീ. മഹേശന്‍. എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിദ്യാരംഗം സെക്രട്ടറി മാസ്‌റ്റര്‍. രാഹുല്‍ .കെ നന്ദിയും പറഞ്ഞു.പ്രശസ്ത നാടന്‍പാട്ട് കലാകാരനും നാടക സംവിധായകനുമായ ശ്രീ. ഉദയന്‍ കുണ്ടംകുഴിയുടെ നാടന്‍ പാട്ട് ചടങ്ങിന് നിറവും ഊര്‍ജവും പകര്‍ന്നു.  വായനാവാരാചരണത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വ്വഹിച്ചു.

Friday, 4 July 2014